ph

കായംകുളം: ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതിക്ക് അനുവദിച്ച 70 കോടി രൂപ റദ്ദാക്കിയ നടപടിക്കെതിരെ കായംകുളം ടൗൺ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂലേശേരിൽ ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം ഉപവാസ സമരം നടത്തി.

ഡി.സി.സി അംഗം വി.എം അമ്പിളി മോൻ, എസ്.സന്തോഷ് കുമാർ ,സനന്ദ് രാജൻ ബാബു ,എസ്.ഷാജി, പ്രവീൺ ആനന്ദ് തുടങ്ങിയവർ നേതൃത്വംച നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. പി. രാജേന്ദ്രകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.