ആലപ്പുഴ: അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടം പാഠ്യവിഷയമാക്കണമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ.പദ്മനാഭൻ ആവശ്യപ്പെട്ടു ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'അടിയന്തരാവസ്ഥയ്ക് 45 വയസ്" എന്ന വെബ്ബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി അഡ്വ . എസ്.സുരേഷ് , ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ , ഡി.അശ്വനിദേവ് , മേഖലാ വൈസ് പ്രസിഡണ്ട് കൊട്ടാരം ഉണ്ണികൃഷ്ണൻ , യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി എന്നിവർ സംസാരിച്ചു .