ആലപ്പുഴ: ചൈന വിഷയത്തിൽ സി.പി.എം - കോൺഗ്രസ് പാർട്ടികളുടെ ഇന്ത്യ വിരുദ്ധ നിലപാടുകൾക്കെതിരെയും സംസ്ഥാന സർക്കാരിന്റെ വൈദ്യുതി ചാർജ് കൊള്ളയ്‌ക്കെതിരെയും ബി.ജെ.പി പ്രവർത്തകർ ഏകദിന ഉപവാസ സമരം നടത്തി. മുനിസിപ്പൽ ഏരിയ പ്രസിഡന്റുമാരായ വി.സി.സാബു, മധു ചാലുങ്കൽ, വി.ആർ.വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എസ്.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ്, സെക്രട്ടറി ആർ.കണ്ണൻ, സംസ്ഥാന കൗൺസിൽ അംഗം എ.ഡി പ്രസാദ്, ഏരിയ ജനറൽ സെക്രട്ടറിമാരായ അനീഷ് രാജ്, സി.സഞ്ജീവ്, ബാബു പൂനിലാവ്, കെ.പി.പരീക്ഷിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.