ph

കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ എച്ച്. എസ്. എസ് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പഠനം സുഗമമാക്കുന്നതിന് വേണ്ടി പാഠപുസ്തകങ്ങളും പഠനോപകരണങ്ങളുമായി​ വിശ്വഭാരതി വിക്ടേഴ്സ് പുസ്തകവണ്ടി വിദ്യാർത്ഥികളുടെ അരികിലേക്ക് യാത്ര ആരംഭിച്ചു.

കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി വിജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് കോശി കെ ഡാനിയൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജയൻ അമ്മാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമലത , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെസി കോശി, രാധാമണി രാജൻ, സ്കൂൾ മാനേജർ മുരളീധര കുറുപ്പ്, ബി ആർ സി കോ ഓഡിനേറ്റർ മായ, ഹെഡ്മിസ്ട്രസ് എ അനിത, പ്രിൻസിപ്പൽ ഇൻ ചാർജ് ബി പ്രഭാത്, മാതൃസംഗമം ചെയർപേഴ്സൺ സിന്ധു, സ്കൂൾ സ്റ്റാഫ് അംഗങ്ങൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.