കരുവാറ്റ: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ കരുവാറ്റ വടക്ക് 2975-ാംനമ്പർ ശാഖയ്ക്ക് ലഭിച്ച കൊവിഡ് ധനസഹായ വിതരണം യൂണിയൻ സെക്രട്ടറി അഡ്വ. ആർ.രാജേഷ് ചന്ദ്രൻ നിർവഹിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ജോ.സെക്രട്ടറിയും യൂണിയൻ കൗൺസിലറുമായ ദിനു വാലുപറമ്പിൽ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ലേഖ മനോജ്, ശാഖാ പ്രസിഡന്റ് സുനിൽകുമാർ വൈസ് പ്രസിഡന്റ് രമണൻ, സെക്രട്ടറി കെ.സുകുമാരൻ, കമ്മിറ്റി അംഗങ്ങളായ, ആർ.എസ്. രാജൻ, ഡി.ദേവദത്തൻ, സി.സജി, ബിജു ദിവാകരൻ, മോഹനൻ മുപ്പതിൽ, ശശിധരൻ എന്നിവർ പങ്കെടുത്തു.