ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അവസാനിപ്പിക്കുക ,നിരോധനാജ്ഞ പിൻവലിക്കുക, പൊലീസ് രാജ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ധീവരസഭയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ട്രേറ്റിന്‌ മുന്നിൽ നത്തിയ ഉപവാസ സമരം മുൻ എം.എൽ.എ എ.വി.താമരാക്ഷൻ ഉദ്ഘാടനം ചെയ്തു. ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി .ദിനകരൻ ഉപവാസം അനുഷ്ഠിച്ചു. സമരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിവാദ്യം ചെയ്തു. ഷാനിമോൾ ഉസ്മാൻ എം.എൽ.എ, എം.ലിജു, എ.എ.ഷുക്കൂർ എന്നിവരും ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു. ജില്ലാ സെക്രട്ടറി എൻ.ആർ.ഷാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ഗോപിനാഥ്‌, ആർ.സജിമോൻ, എ.എസ്.വിശ്വനാഥൻ, അരുൺ അനിരുദ്ധൻ, വി.എം ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.