ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് എസ്.എൻ ഓൺലൈൻ ടൗൺ മേഖല എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ അഡ്മിൻ കെ.വി.അരുണിനെതിരെ യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ അഡ്വ.സിനിൽ മുണ്ടപ്പള്ളി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.സമുദായാംഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് വാട്ട്സ് ആപ്പ് പോസ്റ്റെന്നും പരാതിയിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവി, മാവേലിക്കര സ്റ്റേഷൻ ഓഫീസർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.