s

കറ്റാനം: കട്ടച്ചിറ ചെറുമണ്ണിൽ മഹാവിഷ്ണു ക്ഷേത്ര ഉപദേശക സമതിയുടെ നേതൃത്വത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി നൽകിയ എൽ.ഇ.ഡി ടിവി കൾ അഡ്വ. യു. പ്രതിഭ എം എൽ എ, ദേവസ്വം മെമ്പർ അഡ്വ.കെ. എസ് രവി എന്നിവർ ചേർന്ന് വിതരണം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യോഗത്തിൽ ഉപദേശക സമതി പ്രസിഡന്റ് അജോയ് കുമാർ അദ്ധ്യക്ഷത വഹിച്ചു . ഭരണ സമിതി അംഗം കൃഷ്ണകുമാർ . ഉപദേശക സമിതി അംഗങ്ങളായവിഷ്ണു , പി. ആദർശ്, ഉണ്ണിക്കൃഷ്ണപിള്ള, സുരേഷ് , ഷാജി, രാജീവ് , അജിത്ത്, ബാലൻ പിള്ള , ഉപദേശക സമതി സെക്രട്ടറി രോഷിത് തുടങ്ങിയവർ സംസാരിച്ചു.