തുറവൂർ: നിർദ്ദിഷ്ട തുറവൂർ - പമ്പാ പാതയിലെ തുറവൂർ - തൈക്കാട്ടുശേരി റോഡിലെ വളവുകളിലും ഇടുങ്ങിയ സ്ഥലങ്ങളിലും അപകടങ്ങൾ ഏറുന്നു. റോഡിൽ സുരക്ഷാ സംവിധാനം സ്ഥാപിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് നേരെ അധികൃതർ കണ്ണടയ്ക്കുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏഴ് ജീവനുകളാണ് റോഡിൽ പൊലിഞ്ഞത്. തിരക്കേറിയ പാതയിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ പതിവായിട്ടും അധികൃതർക്ക് യാതൊരു അനക്കവുമില്ല

വളവുകൾ ഇങ്ങനെ

റോഡിൽ മന്നത്ത് വളവ്, കൊല്ലം കവല, കാടാതുരുത്ത് വളവ്, തൈക്കാട്ടുശേരി പാലത്തിന്റെ അപ്രോച്ച് റോഡുകളി​ലെ വളവ് എന്നിവിടങ്ങളിലാണ് അപകടം പതിയിരിക്കുന്നത്. തുറവൂർ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടുള്ള റോഡ് ഏറെക്കുറെ നേരെയാണ്. മന്നത്ത് ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗമെത്തുമ്പോഴാണ് ആദ്യത്തെ വളവ്.

ആവശ്യത്തിന് വെളിച്ചമോ സൂചനാ ബോർഡുകളോ റിഫ്ളക്ടറുകളോ ഇല്ലാത്തതിനാൽ അത് തിരിച്ചറിയാൻ കഴിയില്ല. അൽപ്പം കൂടി മുന്നോട്ട് പോയാൽ വളമംഗലത്തേക്കും തൈക്കാട്ടുശേരിയിലേക്കും രണ്ടായി റോഡ് പിരിയുന്ന ഭാഗത്ത് കൊടും വളവാണ്. തൈക്കാട്ടുശേരി പാലത്തിന്റെ ഇരുകരകളിലും ഇത്തരത്തിൽ വലിയ വളവുകളുണ്ട്. റോഡിൽ നടപ്പാതയില്ലാത്തതിനാൽ കാൽനട യാത്രക്കാർ റോഡിൽ കയറി നടക്കേണ്ടി വരുന്നത് ജീവന് ഭീഷണിയാണ്. തലനാരിഴയ്ക്കാണ് പലരും അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്. റോഡിന് വീതി കൂട്ടിയാൽ അപകടങ്ങൾക്കും ഗതാഗതകുരുക്കിനും ഒരുു പരിധി വരെ പരിഹാരമാകും. തുറവൂർ -പമ്പാ പാതയിലെ രണ്ടാമത്തെ പാലമായ മാക്കേക്കടവ് -നേരേ കടവ് പാലം നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുക്കുന്നതോടെ വാഹന തിരക്ക് ഇരട്ടിയാകും. തുറവൂർ - തൈക്കാട്ടുശേരി റോഡിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചു റോഡിന് വീതി കൂട്ടി വികസനം സാദ്ധ്യമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം ഇപ്പോഴും കടലാസിൽ ഉറങ്ങുകയാണ്.

പരി​ഹാര നി​ർദ്ദേശങ്ങൾ

കൈയേറ്റങ്ങൾ ഒഴി​പ്പി​ക്കുക

റോഡി​ന്റെ വീതി​ കൂട്ടുക

സുരക്ഷാ ബോർഡുകൾ സ്ഥാപി​ക്കുക

ആവശ്യത്തി​ന് തെരുവുവി​ളക്കുകൾ സ്ഥാപി​ക്കുക

റി​ഫ്ളക്ടറുകൾ സ്ഥാപി​ക്കുക

വളവുകൾ ഇങ്ങനെ

റോഡിൽ മന്നത്ത് വളവ്, കൊല്ലം കവല, കാടാതുരുത്ത് വളവ്, തൈക്കാട്ടുശേരി പാലത്തിന്റെ അപ്രോച്ച് റോഡുകളി​ലെ വളവ്

അസി​. എക്സി​. എൻജി​യർ