ആലപ്പുഴ: പെട്രോൾ, ഡീസൽ വിലവർദ്ധനവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കും. ഇരുമ്പുപാലം പോസ്റ്റ് ഓഫീസിന് മുമ്പിൽ കേരള ബസ് ട്രാൻസ്‌​പോർട്ട് അസോസിയേഷന്റെ (കെ.ബി.ടി.എ) നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തും. ധർണ വ്യാപാരി​വ്യവസായി സമിതി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഒ.അഷ്‌​റഫ് ഉദ്ഘാടനം ചെയ്യും.

ആലോചനായോഗത്തിൽ കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.എം.നാസർ, എൻ.സലിം, ഷാജിലാൽ, റിനുമോൻ, ബിജു ദേവിക എന്നിവർ പങ്കെടുത്തു.