ഹരിപ്പാട്: കേന്ദസർക്കാർ നടപ്പാക്കുന്ന ഇന്ധനവില വർദ്ധനവിനെതിരെയും കാർഷിക മേഖലയോടുള്ള തികഞ്ഞ അവഗണനയ്‌ക്കെതിരെയും പ്രതിഷേധി​ച്ച് കർഷക കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് ഹരിപ്പാട് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തും. ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്യും. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കല്പകവാടി മുഖ്യപ്രഭാഷണം നടത്തുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് ബി.ബിജു അറിയിച്ചു.