ഹരിപ്പാട്: ആറാട്ടുപുഴ കടലാക്രമണം പ്രതിരോധിക്കാൻ മണൽ ചാക്ക് നിറക്കുന്ന സ്ഥലം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. മണൽ ചാക്ക് നിറയ്ക്കുന്നതിന് ചെന്നിത്തലയുടെ ശ്രമഫലമായി 61 ലക്ഷവും പുലിമുട്ടിന് 64 കോടിയും അനുവദിച്ചിരുന്നു. നല്ലാണിക്കൽ പ്രദേശത്താണ് മണൽ ചാക്ക് നിറച്ച് കടലാക്രമണം ചെറുക്കുന്ന ജോലികൾ നടക്കുന്നത്. കടലാക്രമണ പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു. എ.കെ രാജൻ, ജോൺ തോമസ്, കെ.കെ സുരേന്ദ്രനാഥ്, എസ്.ദീപു, എസ്.വിനോദ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് അജിത, സജീവൻ, അബ്ദുൾ റഷീദ്, എ.എം ഷഫീഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു