httr

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കരുവാറ്റ 204ാം നമ്പർ ശാഖയിലെ പച്ചക്കറി കിറ്റ് വിതരണോദ്‌ഘാടനം യൂണിയൻ പ്രസിഡന്റ് കെ.അശോക പണിക്കർ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ്ചന്ദ്രൻ, യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ സി.സുഭാഷ്, അഡ്മിസ്ട്രറ്റീവ് കമ്മിറ്റി ചെയർമാനും യൂണിയൻ കൗൺസിലറുമായ കെ.സുധീർ, യൂണിയൻ കൗൺസിലർമാരായ പി.ശ്രീധരൻ, ദിനു വലുപ്പറമ്പിൽ, ഡി.ഷിബു, കൺവീനർ അജിത കുമാരി, വനിതാ സംഗം സെക്രട്ടറി ലേഖ മനോജ് എന്നിവർ സംസാരിച്ചു.