മാവേലിക്കര: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി​.യു.സി മാവേലിക്കര റീജിയണൽ കമ്മി​റ്റി നഗരത്തിൽ നിൽപ്പ് സമരം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ സമരം ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ മാവേലിക്കര റീജിയണൽ പ്രസിഡന്റ് മാവേലിക്കര രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, ഐ.എൻ.ടി​.യു.സി റീജിയണൽ പ്രസിഡന്റ് അജിത്ത് തെക്കേക്കര, സജീവ് പ്രായിക്കര, ശ്രീകുമാർ, ജയകുമാർ, ഐസക് ശാമുവേൽ വർഗീസ്, എൻ.ഡി.മോഹനൻ, നടരാജൻ ആചാരി, റെജി, ശശികുമാർ എന്നിവർ സംസാരിച്ചു.