ആലപ്പുഴ: ലഹരി ഉപയോഗം പൂർണമായി കുറച്ചുകൊണ്ടുവരുന്നതുവരെ ലഹരി വിരുദ്ധബോധവൽക്കരണവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും നടത്തണമെന്ന് ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു.മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ നടത്തിയ ബോധവൽക്കരണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ കൂട്ടായ്മയിൽ അദ്ധ്യക്ഷനായി. എം.എ.ജോൺ മാടവന വിശദീകരിച്ചു.അഡ്വ.പ്രദീപ് കൂട്ടാല,ഇ.ഷാബ്ദ്ദീൻ,ഹക്കീംമുഹമ്മദ് രാജ, ഷീല ജഗധരൻ എന്നിവർ സംസാരിച്ചു.