ആലപ്പുഴ:ഗാന്ധിയൻ ദർശനവേദി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എ.സുലൈമാൻ കുഞ്ഞിൻറ നിര്യാണത്തിൽ ഗാന്ധിയൻ ദർശന വേദി സംസ്ഥാന നേതൃയോഗം അനുശോചിച്ചു. പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.പ്രദീപ് കൂട്ടാല അനുശോചന പ്രമേയം അവതരിപ്പിച്ചു.ജോർജ് തോമസ് ഞാറക്കാട്,ഇ.ഷാബ്ദീൻ, ജോ നെടുങ്ങാട്,ബിനു മദനനൻ, ജയ സെബാസ്റ്റ്യൻ,അഡ്വ.ദീലീപ് ചെറിയനാട് എന്നിവർ പങ്കെടുത്തു.