gv

ഹരിപ്പാട്: കായംകുളം എൻ.ടി.പി.സി യുടെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയിൽ ഉൾപ്പെടുത്തി തെക്കേക്കര ഗവ.എൽ.പി സ്കൂളിന് രണ്ട് കമ്പ്യൂട്ടറുകൾ നൽകി. ചീഫ് ജനറൽ മാനേജർ ബി.വി കൃഷ്ണ, പ്രഥമാദ്ധ്യാപകൻ കെ.രാജേഷ് കുമാറിനും വാർഡ് മെമ്പർ പീറ്റർ തോമസിനുമായി കൈമാറി. എം.ബാലസുന്ദരം, ഉത്തരാബ്‌ ഏറാടി, എം.എം.പർമാർ, മീനാക്ഷി.കെ എന്നിവർ പങ്കെടുത്തു.