ആലപ്പുഴ: കൊവിഡ് സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് നഗരത്തിൽ വ്യാപാര നിയന്ത്രണങ്ങൾ വരുത്തുവാൻ മുനിസിപ്പൽ ചെയർമാൻ വിളിച്ചു ചേർത്ത വ്യാപാരി,വ്യവസായി നേതാക്കളുടെ യോഗം തീരുമാനിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോടാ നടപ്പിലാക്കുമെന്ന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അറിയിച്ചു. നഗരത്തിലെ മാർക്കറ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും, സാമൂഹിക അകലം പാലിക്കുന്നതിനും നടപടി ശക്തമാക്കും. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളും, വൃദ്ധജനങ്ങളും അനാവശ്യമായി വീടുകളിൽ നിന്നും പുറത്തിറങ്ങുന്നതിനെതിരെ ബോധവത്ക്കരണ മൈക്ക് അനൗൺസ്‌മെന്റ് പട്ടണത്തിലുടനീളം നടത്തും.
മുനിസിപ്പൽ ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വ്യാപാരി വ്യവസായി പ്രതിനിധികളായ വി.സബിൽ രാജ്, ഒ.അഷ്‌റഫ്, കെ.എസ്.മുഹമ്മദ്, കെ.എക്‌സ്.ജോപ്പൻ, ജോണി മുക്കം, നജീബ്, പി.ജെ.സുരേഷ്, ബി.എസ്.അഫ്‌സൽ, ആർ.സുഭാഷ്, മുനിസിപ്പൽ സെക്രട്ടറി കെ.കെ.മനോജ്സി.ഐ.രാജേഷ്, കൗൺസിലർ കെ.ജെ.പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.