അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയയതിന് വി.എം.സുധീരൻ ഉൾപ്പെടെ അമ്പതോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. പ്രതിഷേധം അക്രമാസക്തമാകാൻ സാധ്യതയുണ്ടന്നും, കോവിഡ് വ്യാപന സാധ്യതയുണ്ടന്നും പരിഗണിച്ചാണ് ജൂലായ് 3 ന് രാത്രി 12 മണി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതു ലംഘിച്ച് റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത കോൺഗ്രസ് നേതാവ് വി .എം. സുധീരൻ, പരിപാടിയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നേതാക്കളായ എം .എം .ഹസൻ, രാജ്മോഹൻ ഉണ്ണിത്താൻ, പി.ടി. തോമസ്, കെ. സി .ജോസഫ്, പി. സി .വിഷ്ണുനാഥ്, വി. ടി .ബൽറാം, എം. ലിജു, ഷാനിമോൾ ഉസ്മാൻ, എ .എ .ഷുക്കൂർ, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ്, എസ് .പ്രഭു കുമാർ, പി. നാരായണൻ കുട്ടി തുടങ്ങി 50 ഓളം പേർക്കെതിരെയാണ് കേസെടുത്തത്.