മാവേലിക്കര: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മാവേലിക്കര യൂണിറ്റിന്റെ ഈവർഷത്തെ ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കമായി. സമ്മേളനം കെ.വി.വി.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌​സര ഉദ്ഘാടനം ചെയ്തു. മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് മാത്യുവർഗീസ് അധ്യക്ഷനായി. വിദ്യാഭ്യാസ സഹായവിതരണം ജനാർദ്ദൻ അയ്യപ്പാസും ഓൺലൈൻ പഠന സഹായ വിതരണം ശശിധരൻപിള്ളയും സാമ്പത്തിക സഹായവും ഡയാലിസിസ് കിറ്റ് വതരണവും സൈമൺ ഫ്രാൻസിസും നിർവ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി അജിത്ത് കണ്ടിയൂർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌​സൺ സതി കോമളൻ, സക്കീർ ഹുസൈൻ, ജോജ്ജ് വർഗീസ്, കെ.യേശുദാസ്, ഹുസൈൻ ഹാജി എന്നിവർ സംസാരിച്ചു. ഓൾ കേരള ഒ്ര്രപിക്കൽസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടസൈമൺ ഫ്രാൻസിസിനെ ആദരിച്ചു.