ആലപ്പുഴ: എൽ.ഡി.എഫ് സർക്കാരിനെതിരെ ജെ.എസ്.എസിന്റെ പേരിൽ നടത്തുന്ന സമരത്തിൽ സംഘടനക്ക് ഒരു ബന്ധവും ഇല്ലെന്ന് ജെ.എസ്.എസ് ജില്ലാ കമ്മിറ്റി അറിയിച്ചു. സമരത്തിൽ ജെ.എസ്.എസ് പ്രവർത്തകർ പങ്കെടുക്കരുതെന്ന് യോഗം ആഹ്വാനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജനറൽ സെക്രട്ടറി കെ.ആർ.ഗൗരിഅമ്മയുടെ പിറന്നാൾ ആഘോഷിക്കും. സംഘടനാ സെക്രട്ടറി അഡ്വ. സജീവ് സോമരാജനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ജനറൽ സെക്രട്ടറി ഗൗരിഅമ്മയ്ക്ക് ജില്ലാ നേതൃത്വം നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ജി.ശിവപ്പൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ആർ.പവിത്രൻ, ജില്ലാ സെക്രട്ടറി സി.എം.അനിൽകുമാർ, വി.കെ.ഗൗരീശ്വൻ, വയലാർ രാജേന്ദ്രൻ, ഡി.മോഹനൻ, സി.എ.മഹേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.