അമ്പലപ്പുഴ:തൊട്ടപ്പള്ളിയിലെ കരിമണൽ തീരത്തുള്ള സ്ത്രീകൾ മോഷ്ടിച്ചു കൊണ്ട് പോകുകയാണെന്ന് പറഞ്ഞ മന്ത്രി ഇ .പി. ജയരാജൻ മാപ്പു പറയണമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു ആവശ്യപ്പെട്ടു. ഇങ്ങനെയൊരു കേസ് അമ്പലപ്പുഴ പൊലീസ് ചാർജ് ചെയ്യാത്ത സാഹചര്യത്തിൽ മന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും ബിന്ദുബൈജു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.