ഹരിപ്പാട്: യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം പെരിങ്ങാല കൈത തറയിൽ സജി (40) യെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ പള്ളിപ്പാട് നങ്ങ്യാർകുളങ്ങര കിഴക്ക് പ്ലാങ്കിഴിൽ തെക്കതിൽ അയ്യപ്പനാ(26) ണ് വീട്ടിൽ വച്ച് കുത്തേറ്റത്‌. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. കുത്തേറ്റ അയ്യപ്പനെ ഹരിപ്പാട് ഗവ.ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ സജിക്കെതിരെ നേരത്തെ കേസുകൾ നിലവിലുണ്ട്. ഹരിപ്പാട് സി.ഐ ഫയാസ്. സി.പി.ഒമാരായ സാംജിത്ത്, നിഷാദ്, ഡ്രൈവർ അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.