ചേർത്തല:മത്സ്യകൃഷിയിടത്തിലെ ഓക്‌സിജൻ സിലിണ്ടർ പ്രവർത്തിപ്പിക്കുന്ന മോട്ടോർ സാമൂഹ്യവിരുദ്ധർ ഒഫ് ചെയ്തതിനാൽ 2500 മത്സ്യങ്ങൾ ചത്തതിനെത്തുടർന്ന് കനത്ത നഷ്ടം സംഭവിച്ച കർഷകന് സഹായവുമായി കോഴിക്കോട്ടെ മത്സ്യകർഷക കൂട്ടായ്മ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15ാം വാർഡ് പുതുകുളങ്ങ വെളി തെക്കേവെളുത്തശേരി ചന്ദ്രബാബുവിനാണ് കോഴിക്കോട് നിന്നുമെത്തിയ കർഷക കൂട്ടായ്മ 2500 മത്സ്യകുഞ്ഞുങ്ങളെയും ഇവയ്ക്ക് 5 മാസത്തേക്ക് ആവശ്യമായ തീറ്റയും സൗജന്യമായി നൽകിയത്. കർഷകരായ ബിനോയ്,കരീം,തിലകൻ എന്നിവർ ചേർന്നാണ് മത്സ്യകുഞ്ഞുങ്ങളും തീറ്റയും വീട്ടിലെത്തി കൈമാറിയത്.