ponnamma

മണ്ണഞ്ചേരി: ബൈക്കിടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡിൽ മറ്റത്തിൽ കെ.വി.വിജയന്റെ ഭാര്യ പൊന്നമ്മയാണ് (60) മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച കാവുങ്കൽ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ .

മക്കൾ: ദിലീപ് കുമാർ,സിന്ധു. മരുമക്കൾ:ജഗദമ്മ,ഷാജിമോൻ (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്,കൂത്താട്ടുകുളം).