അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ ജനകീയ സമരസമിതി നടത്തിയ സമരത്തിൽ പങ്കെടുത്ത ധീവരസഭ അമ്പലപ്പുഴ താലൂക്ക് പ്രസിഡൻ്റ് കെ. പ്രദീപ് ,കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി അനിൽ ബി കളത്തിൽ അടക്കമുള്ള നേതാക്കളെ പൊലീസ് മർദ്ദിച്ചതിൽ ധീവരസഭ സംസ്ഥാന കൗൺസിൽ യോഗം പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.