photo

കരുവാറ്റ: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ കരുവാറ്റ വടക്ക് 383-ാം നമ്പർ ശാഖയിൽ ധനസഹായവും മാസ്‌ക്കും വിതരണ ചെയ്തു.

യൂണിയൻ സെക്രട്ടറി അഡ്വ. ആർ.രാജേഷ് ചന്ദ്രൻ ധനസഹായവിതരണം നിർവഹിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറിയും യൂണിയൻ കൗൺസിലറുമായ ദിനുവാലുപറമ്പിൽ മാസ്‌ക്ക് വിതരണം ചെയ്തു.

കരുവാറ്റ ഗ്രാമപഞ്ചായത്ത് അംഗം ലേഖ സുരേഷ്, ശാഖ കമ്മിറ്റി അംഗങ്ങളായ മോഹനൻ, പ്രകാശൻ, ഗുരുധർമ്മ പ്രചാരണ സഭ പ്രസിഡന്റ് ജഗദമ്മ, സെക്രട്ടറി പ്രസാദ് എന്നിവർ പങ്കെടുത്തു. ശാഖ സെക്രട്ടറി, ജെ.മധു സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം ഡി.വിശ്വപ്പൻ നന്ദിയും പറഞ്ഞു.