ആലപ്പുഴ: കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ദേശീയ കാർഷിക ഗവേഷണ കൗൺസിൽ പൂർണ സാമ്പത്തിക സഹായം നൽകുന്ന 'ഫാർമർ ഫസ്റ്റ് ' പദ്ധതി 2016 മുതൽ പത്തിയൂർ പഞ്ചായത്തിൽ ശ്രദ്ധേയമാവുന്നു. സംയോജിത കൃഷി പ്രോത്സാഹിപ്പിക്കാനും പ്രകൃതി വിഭവ സംരക്ഷണത്തിനും കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും മുൻതൂക്കം നൽകുന്ന പദ്ധതിയുടെ ഭാഗമായി മൂന്നാംഘട്ട മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം നടത്തി. തിരഞ്ഞെടുത്ത 80ഓളം മത്സ്യ കർഷകർക്കാണ് കരട്ടി, തിലാപ്പിയ ഇനങ്ങളിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുകുമാരൻ നിർവഹിച്ചു .കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.അനിതകുമാരിയുടെ നേതൃത്വത്തിൽ വിജ്ഞാന വ്യാപന വിഭാഗം പരിപാടിക്ക് നേതൃത്വം നൽകി .