കരുവാറ്റ : കരുവാറ്റ ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച പകൽ വീടിന്റെയും ബഡ്‌സ് സ്കൂളിന്റെയു ഉദ്‌ഘാടനം .പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി. സുജാത അധ്യക്ഷത വഹിച്ചു. 11 ാ ം വാർഡ് മെമ്പർ കെ.ആർ. രാജൻ ഒരു വർഷത്തെ പത്രവും കൂടാതെ പകൽ വീടിന്റ പ്രവർത്തനത്തിന് ആവശ്യമായ ബ്ലഡ് പ്രഷർ മോണിറ്റർ, ഡിജിറ്റൽ റേഡിയോ, ഇലക്ട്രിക് വാട്ടർ കെറ്റിൽ, വാട്ടർ ഡിസ്പെൻസർ തുടങ്ങിയവയു സ്പോൺസർ ചെയ്തു.
ചടങ്ങിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി , വൈസ് പ്രസിഡന്റ് ഗിരിജ സന്തോഷ്, ഡി.സി.സി സെക്രട്ടറി കെ.കെ.സുരേന്ദ്രനാഥ് , ജി. പദ്മനാഭക്കുറുപ്പ്, മെമ്പർ മാരായ ചന്ദ്രവതി, തുണ്ടിൽ മോഹനൻ പിള്ള, ഷീല രാജൻ, മോഹൻ കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോഹനൻ പിള്ള. പി.മുകുന്ദൻ, സുജിത്, നാഥൻ , രാകേഷ് , ഹർഷ് ജിത് എന്നിവർ പങ്കെടുത്തു.