ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ 14 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.മഹേശന്റെ അടുത്ത സുഹൃത്തുക്കളുടെയും യൂണിയൻ ഓഫീസിലേയും സമീപത്തെ ഓട്ടോ സ്റ്റാൻഡിലേയും തൊഴിലാളികളിൽ നിന്നുമാണ് മൊഴി ശേഖരിച്ചത്. കുടുംബാംഗങ്ങളുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നു.പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഉഷാദേവി മുഖ്യമന്ത്റിക്ക് ഇ മെയിലിലൂടെ പരാതി നൽകി.കടുത്ത മാനസിക സമ്മർദ്ദമല്ലാതെ മ​റ്റൊന്നും ആത്മഹത്യയ്ക്ക് പിന്നിലില്ലെന്നും സമഗ്രവും നീതിപൂർവകവുമായ അന്വേഷണത്തിലൂടെ മാത്രമേ സത്യം കണ്ടെത്താനാകൂവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ പകർപ്പ് സംസ്ഥാന പൊലീസ് മേധാവിക്കും അയച്ചു.ബുധനാഴ്ച രാവിലെയാണ് മഹേശനെ യൂണിയൻ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.