ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ.മഹേശന്റെ നിര്യാണത്തിൽ തണ്ണീർമുക്കം 563-ാം നമ്പർ ശാഖായോഗവും വനിതാസംഘവും അനുശോചിച്ചു.ശാഖ പ്രസിഡന്റ് കെ.സരസമ്മ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ചന്ദ്രലാൽ,സെക്രട്ടറി ടി.വി.അശോകൻ,അജയകുമാർ നടുവിലേപറമ്പ്,വനിതാസംഘം ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.