അമ്പലപ്പുഴ: ടി.വിയും മൊബൈൽ ഫോൺ ഇല്ലാതെ ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ടി വിയും സ്മാർട്ട് ഫോണും നൽകി സാമൂഹിക പ്രവർത്തക.
പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ചേന്നാട്ടു പറമ്പിൽ മുഹമ്മദ് ഹബീബിന് സ്മാർട്ട് ഫോണും കാളാത്ത് സ്വദേശിയായ വിദ്യാർത്ഥിക്ക് ടി.വിയുമാണ് ഇവർ നൽകിയത്. ഇവരുടെ ഓൺലൈൻ പഠനം മുടങ്ങിയ വിവരം പൊതുപ്രവർത്തകനായ നിസാർ വെള്ളാപ്പള്ളിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സാമൂഹിക പ്രവർത്തകയും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന അഡോറ എന്ന സന്നദ്ധ സേവന സംഘടനയുടെ ചെയർപേഴ്സണുമായ നെർഗീസ് ബീഗത്തിനെ അറിക്കുകയായിരുന്നു. ഇവരുടെ നിർദേശ പ്രകാരമാണ് ടി.വി യും മൊബൈൽ ഫോണും വാങ്ങി നൽകിയത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം. കബീർ ,നിസാർവെള്ളാപ്പള്ളി ,ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് ഇവ കൈമാറി.