ആലപ്പുഴ:കായംകുളത്ത് കൊവിഡ് പോസിറ്റീവായ വ്യക്തി കഴിഞ്ഞ 25ന് സഞ്ചരിച്ച ആട്ടോറിക്ഷയിൽ പിറ്റേദിവസം ഒരു സ്ത്രീ സഞ്ചരിച്ചതായി വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ഊർജിതം. 26 ന് ഉച്ചയ്ക്ക് 12.30 ന് കായംകുളം താലൂക്ക് ആശുപത്രിയിലെ ആട്ടോ സ്റ്റാൻഡിൽ നിന്ന് പത്തിയൂർ ക്ഷേത്രം സ്റ്റോപ്പു വരെ സഞ്ചരിച്ച യാത്രക്കാരി ഉടൻതന്നെ കൺൺട്രോൾറൂമിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0477 2239999