bdb

ഹരിപ്പാട്: ഡാണാപ്പടി-കാർത്തികപ്പള്ളി റോഡിൽ വാതല്ലൂർ കോയിക്കൽ ക്ഷേത്രത്തിനു സമീപം ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചു ഭർത്താവ് മരിച്ചു. തുലാംപറമ്പ് നല്ലമുറിയിൽ കൃഷ്ണകുമാർ (ഉണ്ണി-44) ആണ് മരിച്ചത്. ഭാര്യ മായ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

മുതുകുളത്ത്, മായയുടെ വീട്ടിലേക്ക് പോകുംവഴി ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. ഉടൻതന്നെ കൃഷ്ണകുമാറിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിത വേഗത്തിലായിരുന്നു കാർ എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മക്കൾ: ഗോപീകൃഷ്ണൻ, ആദിലക്ഷ്മി.