തുറവൂർ: മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ അന്ധകാരനഴി അഴിമുഖത്ത് അടിഞ്ഞ മണൽ നീക്കുന്ന ജോലി പുരോഗമിക്കുന്നു. സ്പിൽവ്വേകളിലെ ഷട്ടറുകൾ തുറന്നെങ്കിലും മഴവെള്ളം കടലിലേ യ്ക്ക് ഒഴുകി പോകാത്തതിനെ തുടർന്നാണ് ഷട്ടറുകളുടെ മുൻഭാഗത്തെ മണൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യുന്നത്. കടലിൽ നിന്നും വളരെയേറെ മണലാണ് അഴിമുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്നത്. മണൽ നീക്കം ചെയ്യാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായാൽ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചു മണ്ണ് നീക്കം ചെയ്യും. പട്ടണക്കാട്ടും സമീപ പഞ്ചായത്തുകളിലും മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും വെള്ളപ്പൊക്കവും പരിഹരിക്കുവാനാണ് ലക്ഷങ്ങൾ ചെലവിട്ട് വർഷം തോറും അന്ധകാരനഴി അഴിമുഖത്തെ മണൽ പട്ടണക്കാട് പഞ്ചായതഞ്ഞതിന്റെയും ഇറിഗേഷൻ വകുപ്പിന്റെയും നേതൃത്വത്തിൽ നീക്കം ചെയ്യുന്നത്.