അരൂർ: അരൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് ഹോട്ട് സ്പോട്ടായി. രണ്ടോ അതിൽ കൂടുതലോ കൊവിസ് കേസുകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കുന്നത്. കളക്ടറുടെ നിർദ്ദേശം വന്നുകഴിഞ്ഞാൽ കൂടുതൽ നിയന്ത്രണം ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. അരൂരിൽ ആദ്യത്തെ കൊവിഡ് സ്ഥിതീരീകരിച്ചത് ഒന്നാം വാർഡിലാണ്.