മാവേലിക്കര: മാവേലിക്കരയുടെ ചരിത്ര ബിംബമായ ശ്രീകൃഷ്ണ സ്വാമിയുടെ ആറാട്ട് മണ്ഡപത്തിന് നേരെയുള്ള അതിക്രമം പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി പി.സൂര്യകുമാർ പറഞ്ഞു. ഹിന്ദു ഐക്യവേദി മാവേലിക്കര മുനിസിപ്പൽ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.അശോക് കുമാർ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറിമാരായ മനോജ് പുന്നമൂട്, കെ.പി.മുരളി എന്നിവർ സംസാരിച്ചു. ഹിന്ദു ഐക്യവേദി മാവേലിക്കര മുൻസിപ്പൽ സമിതി ഭാരവാഹികളായി ജെ.എം.തങ്കപ്പനാചാരി (രക്ഷാധികാരി), എം.അശോക് കുമാർ (പ്രസിഡന്റ്), അനിൽകുമാർ (വർക്കിംഗ് പ്രസിഡന്റ്), ഡി.അംബികാദേവി, വിജയനാചാരി, തട്ടാരമ്പലം സുരേഷ് (വൈസ് പ്രസിഡന്റ്), മനോജ് മറ്റം (ജനറൽ സെക്രട്ടറി), യു.ഉമേഷ് (സംഘടന സെക്രട്ടറി), ആർ.അരുൺ, സുഭാഷ്, കെ.ശിവശങ്കർ (സെക്രട്ടറി), സന്തോഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.