പൂച്ചാക്കൽ: പെരുമ്പളം ആറാം വാർഡ് കാളത്തോട് ജെട്ടിക്ക് സമീപം കുന്നേൽവെളി വീട്ടിൽ സതീശനെ ചാരായം വാറ്റുന്നതിനിടെ എട്ടുലിറ്റർ ചാരായവുമായി പൂച്ചാക്കൽ പൊലീസ് പിടികൂടി. എസ്.ഐ അജയ് മോഹന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, അഡി. എസ്.ഐ രാജേന്ദ്രൻ, വിമൽ രംഗനാഥ്, ഗോപാലകൃഷ്ണൻ, അഖിൽ എന്നിവർ പങ്കെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.