ചേർത്തല:ഗ്രീൻസിറ്റി റോട്ടറി ക്ലബിന്റെ പുതിയ ഓഫീസ് മന്ദിരം കഞ്ഞിക്കുഴിയിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഷിരീഷ് കേശവൻ ഉദ്ഘാടനംചെയ്തു.ക്ലബ് പ്രസിഡന്റ് പി.ജെ.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. അസി.ഗവർണർ പി.കെ.ധനേശൻ,കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു,സോണൽ കോ-ഓർഡിനേറ്റർ സൂര്യ ഷാജി, എസ്.രാധാകൃഷ്ണൻ,വി.എൻ.ബാബു,കെ.ബാബുമോൻ,സെക്രട്ടറി എസ്.സുധാകർ തുടങ്ങിയവർ സംസാരിച്ചു. ഡോ.പ്രസന്നചന്ദ്രൻ സ്വാഗതവും ബി. മോഹനൻ നന്ദിയും പറഞ്ഞു.