photo

ചേർത്തല:ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിലെ, 17 ഏക്കർ വരുന്ന അഞ്ചടിപ്പാടത്ത് നെൽവിത്ത് വിതച്ചു.

25 വർഷമായി ആശ്രമത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ഇവിടെ പൊക്കാളി കൃഷി നടത്തുണ്ട്. കൊവിഡ് പശ്ചാത്തലത്തിലും കൃഷി മുടങ്ങാതിരിക്കാനാണ് ആശ്രമം വിശ്വാസികളുടെ പരിശ്രമം.ശാന്തിഗിരി ആശ്രമം ഹെഡ് ജനനി അഭേദ ജ്ഞാനതപസ്വിനി വിത്ത് വിത ഉദ്ഘാടനം ചെയ്തു. ചേർത്തല ഏരിയ കോ-ഓർഡിനേ​റ്റർ ജി.ഹരികൃഷ്ണൻ,ആശ്രമം മാനേജർ എം.കെ.രഘുവരൻ,സി.വി.പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.