ചേർത്തല: കോടതിക്കവലയ്ക്ക് കിഴക്ക് ബിവറേജസ് ഔട്ട്ലറ്റിനോടു ചേർന്നു പ്രവർത്തിക്കുന്ന ബാർ ഹോട്ടലിൽ ടോക്കൺ ഇല്ലാതെ അനധികൃതമായി മദ്യവില്പനയെന്ന് പരാതി.

ടോക്കൺ ഇല്ലാത്തതിനാൽ ബെവ്കോ ഒൗട്ട്ലെറ്റിൽ നിന്ന് മദ്യം കിട്ടാതെ വിഷമിക്കുന്നവരെ ബാറിലേക്കു നയിക്കാൻ പ്രത്യേകം ആൾക്കാരുമുണ്ടത്രെ. വില്പനക്കാർക്ക് അധിക ഇൻസെന്റീവ് ലഭിക്കുന്ന ബ്രാൻഡുകൾ മാത്രമാണ് ഇവിടെ വിൽക്കുന്നത്. ഓൺലൈൻ ടോക്കൺ സമ്പ്രദായം ആരംഭിച്ചതു മുതൽ ഈ ബാറിൽ അനധികൃത മദ്യ വില്പന നടക്കുന്നതായി ആരോപണം ഉണ്ടായിരുന്നു.