ആലപ്പുഴ : ഇ മൊബിലി​റ്റി ഇടപാട് കേരളം കണ്ട ഏ​റ്റവും വലിയ അഴിമതിയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഡി.സുഗതൻ പറഞ്ഞു. ഇമൊബിലി​റ്റി കരാർ അഴിമതിയിൽ മുഖൃമന്ത്റി രാജിവച്ച് അന്വേഷണം നേരിടണമെന്നാവശൃപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മ​റ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.പ്രവീൺ, സെക്രട്ടറി എം.നൗഫൽ ,ആർ.വിഷ്ണു, എസ്.അരുൺ, ആൽബിൻ അലക്സ്, ലുക് മാൻ ഹക്കീം, കെ.നൂറൂദ്ദീൻ കോയ, എൻ.പി.വിമൽ, സരുൺ റോയി, കെ.എസ്.ഹരികൃഷ്ണൻ, സൽമാൻ പൊന്നേ​റ്റിൽ, ആർ.ജയചന്ദ്രൻ, ആർ.അംജിത്ത്കുമാർ, ജസ്​റ്റിൻ മാളിയേക്കൽ, സജിൽ ഷെരീഫ്, എം.പി.മുരളീകൃഷ്ണൻ, റഹീം വെ​റ്റക്കാരൻ, അബാദ് ലുത്ത്ഫി, എസ്.ഷഫീഖ്, റമീസ് കാസിം, അൻസിൽ ജലീൽ, രാകേഷ് പുത്തൻവീടൻ തുടങ്ങിയവർ നേതൃത്വം നൽകി