ഹരിപ്പാട്: കേന്ദ്ര സർക്കാരിന്റെ ദിനം പ്രതിയുള്ള ഇന്ധനവില വർദ്ധനയ്ക്കെതിരെ കർഷക കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കാർഷിക കടങ്ങൾ പൂർണമായും എഴുതി തള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് അഡ്വ.എം. ലിജു യോഗം ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് ബി.ബിജു അദ്ധ്യക്ഷനായി. കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കല്പകവാടി മുഖ്യപ്രഭാഷണം നടത്തി. രാമചന്ദ്രൻ, ചിറപ്പുറത്ത് മുരളി, എം.ആർ. ഹരികുമാർ, എസ്. ദീപു, പ്രകാശ് ആലക്കോട്ട്, ആർ. നന്മജൻ, ബീന മോഹൻ, ജോബിൾ പെരുമാൾ, പി. വിജയൻ, എം. മോഹൻകുമാർ, കെ.ആർ. രാജൻ, റ്റി. ചന്ദ്രൻ, മുഹമ്മദ് ബഷീർ, സജിത്ത് സത്യൻ, കെ. വേണുഗോപാലൻ നായർ, എം.എ. അജു, ഷംല, ശ്രീദേവി സോമൻ എന്നിവർ സംസാരിച്ചു.