ഹരിപ്പാട്: കേന്ദ്ര സർക്കാരിന്റെ ദിനം പ്രതിയുള്ള ഇന്ധനവില വർദ്ധനയ്ക്കെതിരെ മുതുകുളം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുതുകുളം സബ് ട്രഷറി ഓഫീസിന് മുമ്പിൽ കൂട്ടധർണ നടത്തി. മുൻ എം.എൽ.എ അഡ്വ.ബി.ബാബുപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.രാജഗോപാൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജെ.ദാസൻ, ബ്‌ളോക്ക് പഞ്ചായത്ത് അംഗം ബി.വോണു പ്രസാദ്, രവിപുരത്ത് രവീന്ദ്രൻ, എം.മധുസൂദനൻ, കൃഷ്ണപിള്ള, മോഹനൻ പിള്ള, രാമചന്ദ്രകുറുപ്പ്, രമാദേവി, വേണുഗോപാൽ, പ്രകാശ് കുമാർ, ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.