ഹരിപ്പാട്‌: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മാതൃകാപരമായി സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ സി.പി.ഐ പള്ളിപ്പാട് സൗത്ത് ലോക്കൽ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സംസ്ഥാന എക്സിക്യൂട്ടി​വ് അംഗം പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം പി.ബി.സുഗതൻ, ലോക്കൽ കമ്മി​റ്റി സെക്രട്ടറി ഗോപി ആലപ്പാട്, ജിനു വർഗീസ്, ജോർജ് വെങ്ങാലി , രാജി സോമൻ, ജയപ്രകാശ്, സി.ബി സുഭാഷ് എന്നിവർ പങ്കെടുത്തു.