ഹരിപ്പാട്: പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് ചിങ്ങോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങോലി പോസ്റ്റോഫീസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി അംഗവും ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റുമായ എച്ച്.നിയാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചിങ്ങോലി മണ്ഡലം പ്രസിഡന്റ് ആർ.ബിനുരാജ് അദ്ധ്യക്ഷനായി. എം.എ. അജു, സുരേഷ്‌കുമാർ, സന്തോഷ് സുധാകരൻ, ജിബി ബാബു, അനീഷ് മോഹൻ, ശശി, സുനീർ, ബിനോയ് വർഗീസ് എന്നിവർ സംസാരിച്ചു.