ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ താമല്ലാക്കൽ കിഴക്ക് 3210-ാം നമ്പർ ശാഖാ യോഗത്തിൽ എൽ.കെ.ജി മുതൽ പത്താംക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം യോഗം ഡയറക്ടറും മേഖലാ കൺവീനറുമായ ഡോ. ബി.സുരേഷ് കുമാർ നിർവഹിച്ചു. ശാഖ വൈസ് പ്രസിഡന്റ് അപ്പു മാനാമ്പട ,സെക്രട്ടറി പി .എൻ.പ്രഭാകരൻ, യൂണിയൻ കമ്മിറ്റി അംഗം ദിലീപ് സി.മൂലയിൽ ,കമ്മറ്റി അംഗങ്ങളായ രാധാകൃഷ്ണൻ, എൻ.സഹദേവൻ, രഘു ,ബാലൻ,രമാനളിനാക്ഷൻ, ഓമന മോഹനൻ എന്നിവർ സംസാരിച്ചു.