ഹരിപ്പാട്: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് തൃക്കുന്നപ്പുഴ സൗത്ത് മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ സമരം നടത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. തൃക്കുന്നപ്പുഴ സൗത്ത് മണ്ഡലം പ്രസിഡന്റ് തൃക്കുന്നപ്പുഴ പ്രസന്നൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് എസ്.വിനോദ് കുമാർ ,അഡ്വ.സജി, കെ.എ.ഹമീദ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലാം, എസ്.സുധി ലാൽ ,അൻവർ, വിനോദ് ഖന്ന , ശശിധരൻ , ദിനേശൻ, കെ.എ.ജലീൽ എന്നിവർ സംസാരിച്ചു.