ബസ് ഓൺ ഡിമാൻഡ് പദ്ധതി എടത്വയിൽ തുടങ്ങും
ആലപ്പുഴ: സ്ഥിരം യാത്രികരെ ആകർഷിക്കാനായി കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന 'ബസ് ഓൺ ഡിമാൻഡ്' പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. എടത്വ ഡിപ്പോയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്.
യാത്രകൾക്ക് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിടുന്നതാണ് പദ്ധതി. വാഹനം വാടകയില്ലാതെ ഡിപ്പോയിൽ സൂക്ഷിക്കാം. സീസൺ ടിക്കറ്റിലാവും യാത്ര. യാത്രക്കാർക്ക് ഇന്ധനവും സമയവും ഒരുപോലെ ലാഭിക്കാമെന്നതാണ് പ്രത്യേകത. സീറ്റുകൾ ഉറപ്പായിരിക്കും. 5,10,15,20,25 ദിവസങ്ങളിലേക്കായി പണം മുൻകൂർ അടച്ച് സീസൺ ടിക്കറ്റുകൾ സ്വന്തമാക്കാം. പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസിന് അടുത്ത ദിവസം നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിപ്പോകളിൽ തുടക്കമാകും. ഇതിന്റെ ചുവടുപിടിച്ചുള്ള രജിസ്ട്രേഷൻ നടപടികളാണ് എടത്വയിൽ ആരംഭിച്ചിരിക്കുന്നത്. പേര്, പൂർണ്ണമായ വിലാസം,യാത്ര തുടങ്ങേണ്ട സ്ഥലം,സമയം, എത്തിച്ചേരേണ്ട സ്ഥലം എന്നിവ രജിസ്റ്റർ ചെയ്യണം. യാത്രക്കാരുടെ എണ്ണം, പേകേണ്ട സ്ഥലം,സമയം എന്നിവ പരിശോധിച്ചാവും ബസുകൾ ക്രമീകരിക്കുക. നൂറു രൂപ മുതലുള്ള സീസൺ ടിക്കറ്റുകൾ ലഭ്യമാണ്.
......................................
പദ്ധതി വിജയിക്കുമോ എന്നറിയാൻ പരീക്ഷണാടിസ്ഥാനത്തിലുള്ള രജിസ്ട്രേഷനാണ് തുടക്കമിട്ടിരിക്കുന്നത്. എടത്വയിൽ വിജയമാണെന്ന് കണ്ടാൽ മറ്റ് ഡിപ്പോകളിലേക്കും വ്യാപിക്കും. യാത്രക്കാർക്ക് ഇന്ധനവും സമയവും ഒരുപോലെ ലാഭിക്കാനാവുമെന്നതാണ് സർവീസിന്റെ പ്രത്യേകത
(കെ.എസ്.ആർ.ടി.സി അധികൃതർ)
...............................
ഫോൺ: 9947059388, 0477- 2215400