ആലപ്പുഴ:ഭിന്നശേഷിക്കാരുടെ ശാക്തീകരണം ലക്ഷ്യമിട്ട് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങ് മന്ത്റി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.ടി.വിനോദ്, ബ്ലോക്ക് അംഗങ്ങളായ ഹേമ ദാമോദരൻ, എ. ​റ്റി ശ്രീജ, പി. എം അജിത് കുമാർ, വി. കെ ഗൗരിശൻ, എൻ. സജി, ജയ അശോകൻ, വത്സല തമ്പി, കുത്തിയതോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പൻ, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ പ്രമോദ്, വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വി ബാബു തുടങ്ങിയവർ പങ്കെടുത്തു.